സാംസ്കാരിക ഉന്നമനത്തിനായുള്ള യുനെസ്കോ കമ്മിറ്റിയില്‍ അംഗത്വം നേടി ഖത്തര്‍

98 രാജ്യങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 59 രാജ്യങ്ങളുടെ വോട്ടുകളാണ് ഖത്തറിന് ലഭിച്ചത്

Update: 2019-06-09 18:31 GMT
Advertising

വിവിധ സമൂഹങ്ങളുടെ സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യുനെസ്കോയുടെ ഇന്‍റര്‍ ഗവേണ്‍മെന്‍റല്‍ കമ്മിറ്റിയില്‍ ഖത്തറിനും അംഗത്വം. വോട്ടെടുപ്പിലൂടെ ഖത്തര്‍ ഉള്‍പ്പെടെ പുതിയ പതിനൊന്ന് അംഗങ്ങളെയാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

98 രാജ്യങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 59 രാജ്യങ്ങളുടെ വോട്ടുകളാണ് ഖത്തറിന് ലഭിച്ചത്. ഖത്തറിന്‍റെ സാംസ്കാരിക പ്രവര‍്ത്തനങ്ങളില്‍ രാജ്യാന്തര സമൂഹത്തിനുള്ള വിശ്വാസമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സാംസ്കാരിക മന്ത്രാലയ പ്രതിനിധി ഹമദ് മുഹമ്മദ് അല്‍ സാകിബ പ്രതികരിച്ചു

Tags:    

Similar News