ഖത്തറിലെ ആദ്യ ബാങ്ക് ലയനം ഉടന്‍

ഖത്തറിലെ പ്രാദേശിക ബാങ്കിങ് മേഖലയ്ക്ക് ലയനം വലിയ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍

Update: 2019-06-10 19:30 GMT

ഖത്തറിലെ ആദ്യത്തെ ബാങ്ക് ലയന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഇന്‍റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തര്‍ ബര്‍വ ബാങ്കില്‍ ലയിച്ചാണ് ഒറ്റ സ്ഥാപനമായി മാറുന്നത്. പുതിയ തീരുമാനം രാജ്യത്തെ ബാങ്കിങ് മേഖലയ്ക്കും റീട്ടെയില്‍ വിപണിക്കും കരുത്തേകുമെന്നാണ് വിലയിരുത്തല്‍.

ജി.സി.സിയിലെ ഏറ്റവും വലിയ ഇസ്‍ലാമിക ബാങ്ക് ഉടന്‍ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തര്‍ ബര്‍വ ബാങ്കില്‍ ലയിച്ച് പുതിയ ബാങ്കായി പ്രവര്‍ത്തനം തുടങ്ങുന്നതോടെയാണിത്.

ഖത്തറിലെ ഇന്‍റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും ബര്‍വ ബാങ്കില്‍ ലയിച്ച് പുതിയ ബാങ്കായി തുടങ്ങുന്നതിനുള്ള നിയമനടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 21 ന് പൂര്‍ത്തിയായിരുന്നു. ഇതിന്‍റെ സാങ്കേതിക നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ജി.സി.സിയിലെ ഏറ്റവും വലിയ ഇസ്‍ലാമിക ബാങ്ക് എന്ന പദവി ബര്‍വ ബാങ്കിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Advertising
Advertising

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്, അതോറിറ്റി സാമ്പത്തിക വാണിജ്യമന്ത്രാലയം എന്നിവയുടെ അനുമതിയോടെയാണ് ലയനം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ 2012ലെ പതിമൂന്നാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇരുബാങ്കുകളും ലയിക്കുന്നത്. ഇതോടെ പുതിയ ബര്‍വ ബാങ്കിന്‍റെ ആസ്തി എണ്‍പത് ബില്യണ്‍ റിയാലിലധികം വരും.

ഇസ്ലാമിക നിയമപ്രകാരമായിരിക്കും ബാങ്കി‍ന്‍റെ പ്രവര‍്ത്തനമെന്നതിനാല്‍ ഖത്തറിലെ മൂന്നാമത്തെ വലിയ ഇസ്ലാമിക ബാങ്കും ജിസിസി തലത്തില്‍ ഒന്പതാമത്തെ വലുതുമാകും ബര്‍വ.

ഖത്തറിലെ പ്രാദേശിക ബാങ്കിങ് മേഖലയ്ക്ക് ലയനം വലിയ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍. ഓഹരി ഉടകള്‍ക്കും ബാങ്ക് ഉപഭോക്താക്കള്‍ക്കും നേട്ടമാകുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ റീട്ടെയില്‍, മൂലധന വിപണി തുടങ്ങിയ മേഖലകള്‍ കരുത്താര്‍ജ്ജിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

Tags:    

Similar News