ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യത
തിരമാലകള്‍ 12 അടിയോളം ഉയരാന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം.
ഖത്തറില്‍ ഇനി മുതലുള്ള ദിവസങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യത. ഇതെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
‘അല്‍ ബവാരിഹ്’ എന്ന പേരിലറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിലുടനീളം ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഒരാഴ്ച്ച മുഴുവന്‍ കാറ്റ് വീശിയേക്കാം.
പകല്‍ സമയങ്ങളില്‍ മണിക്കൂറില്‍ ഇരുപത് മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത കാറ്റിനുണ്ടാകും. കടുത്ത ചൂടായതിനാല്‍ കടുത്ത പൊടിക്കാറ്റുമുണ്ടാകും. ഇതേതുടര്‍ന്ന് ഒരാഴ്ച്ച മുഴുവന്‍ ജനങ്ങള്‍ക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
പകല്‍ സമയം പുറം ജോലികളിലേര്‍പ്പെടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ദൂരക്കാഴ്ച്ച കുറയാന് സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തിരമാലകള്‍ 12 അടിയോളം ഉയരാന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം. സോഷ്യല്‍ മീഡിയവഴി അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു