ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ പ്രമുഖരായ ഗെറ്റിറ്റ് ഗ്രൂപ്പിന്‍റെ പുതിയ റീട്ടെയില്‍ ഔട്ട്ലറ്റ് വുഖൈറില്‍ പ്രവര്‍ത്തനം തുടങ്ങി
മൂന്ന് വര്‍ഷത്തിനകം പത്ത് ഔട്ട്ലറ്റുകള്‍ കൂടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി തുറക്കാനും കമ്പനിക്ക് പദ്ധതിയുള്ളതായി മാനേജ്മെന്‍റ് പ്രതിനിധികള്‍ അറിയിച്ചു.
ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ പ്രമുഖരായ ഗെറ്റിറ്റ് ഗ്രൂപ്പിന്‍റെ പുതിയ റീട്ടെയില്‍ ഔട്ട്ലറ്റ് വുഖൈറില്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്ന് വര്‍ഷത്തിനകം പത്ത് ഔട്ട്ലറ്റുകള്‍ കൂടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി തുറക്കാനും കമ്പനിക്ക് പദ്ധതിയുള്ളതായി മാനേജ്മെന്‍റ് പ്രതിനിധികള്‍ അറിയിച്ചു.
ഖത്തറിലെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളിലൊന്നായ ഗെറ്റിറ്റ് ഡോട്ട് ക്യൂ.എയുടെ പ്രഥമ റീട്ടെയില്‍ ഔട്ട്ലെറ്റ് സംരംഭമാണ് ഗെറ്റിറ്റ് മാര്‍ട്ട്. വുഖൈര്‍ ബിര്‍കത്ത് അല്‍ അവമേറിലെ ജി ഡബ്യൂസി ബുസുല്‍ബ വെയര്‍ഹൌസിങ് പാര്‍ക്കിലാണ് ഗെറ്റിറ്റ് മാര്‍ട്ട് സജ്ജമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ അംബാസിഡര്‍ പി.കുമരന്‍, ഐ.സി.സി പ്രസിഡന്‍റ് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്‍റ് പി.എന്‍.ബാബുരാജന്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ ഖാലിദ് മുബാറക് അല്‍ കാബി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഗെറ്റിറ്റ് മാര്‍ട്ട് ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തത്.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍, ക്ഷീര ഉല്‍പ്പന്നങ്ങള്‍, മൊബൈല്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്റ്റേഷനറി, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിപുലവും വൈവിധ്യവുമായ ശേഖരമാണ് ഗെറ്റിറ്റ് മാര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഖത്തരി ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശികമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയെന്ന പ്രത്യേകതയും കൂടി ഗെറ്റിറ്റ് മാര്‍ട്ടിനുണ്ട്.
ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷനുകളുമായി ഇ കൊമേഴ്സ് വെബ്സ്റ്റോര്‍ രംഗത്ത് ചുവടുറപ്പിച്ച ഗെറ്റിറ്റ് ഡോട്ട് ക്യൂ.എയുടെ ഓണ്‍ലൈന്‍ പര്‍ച്ചേയ്സിങ് കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യവും കൂടി മുന്‍നിര്‍ത്തിയാണ് ഗെറ്റിറ്റ് മാര്‍ട്ട് തുറന്നിരിക്കുന്നതെന്ന് ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ഖാലിദ് മുബാറക് അല്‍ കാബി വ്യക്തമാക്കി. നിലവിലെ ഡെലിവറി സമയം കുറച്ചു കൊണ്ടുവരുന്നതിന് 2022 നകം പത്ത് പുതിയ റീട്ടെയില്‍ ഔട്ട്ലൈറ്റുകള്‍ കൂടി തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ഖത്തറിലെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വീടുകളില്‍ തന്നെ ലഭ്യമാക്കുകയെന്നത് കൂടാതെ പ്രാദേശിക സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഗെറ്റിറ്റ് ഡോട്ട് ക്യൂ.എയിലൂടെ വില്‍പ്പന നടത്താനുള്ള സൗകര്യവും ഒരുക്കിയതായി കമ്പനി ഡയറക്ടര്‍ പൗലോസ് തേപ്പാല പറഞ്ഞു