ജൂലെെ മാസം ഇന്ധന വിലയില്‍ കുറവ് പ്രഖ്യാപിച്ച് ഖത്തര്‍
നേരത്തെ ഊര്‍ജ്ജ മന്ത്രാലയമാണ് വില വിവരപ്പട്ടിക പുറത്തിറക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഖത്തര്‍ പെട്രോളിയമാണ് വില നിശ്ചയിക്കുന്നത്.
ഖത്തറില്‍ ജൂലൈ മാസം ഇന്ധന വില കുറയും. സൂപ്പര്‍ പെട്രോള്‍, പ്രീമിയം പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കാണ് വില കുറയുക. ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നാണ് ഖത്തര്‍ പെട്രോളിയം ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 25 ദിര്‍ഹത്തിന്‍റെ കുറവുണ്ടാകും. സൂപ്പര്‍ പെട്രോളിന് 25 ദിര്‍ഹവും ഡീസലിന് പതിനഞ്ച് ദിര്‍ഹവും പുതിയ മാസം കുറവുണ്ടാകും. ജൂണില്‍ ഒരു റിയാല്‍ 95 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോളിന്‍റെ പുതിയ വില ഒരു റിയാല്‍ എഴുപത് ദിര്‍ഹമാണ്.
സൂപ്പര്‍ പെട്രോളിന് ഒരു റിയാല്‍ 75 ദിര്‍ഹവും ഡീസലിന് ഒരു റിയാല്‍ 85 ദിര്‍ഹവുമാണ് പുതിയ നിരക്ക്. രണ്ട് മാസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സൂപ്പര്‍ പ്രീമിയം ഡീസല്‍ നിരക്കുകളില്‍ കുറവ് വന്നത് പ്രതീക്ഷാ നിര്‍ഭരമാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.
ഈ വര്‍ഷം ജനുവരിയിലാണ് ഇന്ധന വിലയില്‍ ഏറ്റവും കുറവുണ്ടായത്. നേരത്തെ ഊര്‍ജ്ജ മന്ത്രാലയമാണ് വില വിവരപ്പട്ടിക പുറത്തിറക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഖത്തര്‍ പെട്രോളിയമാണ് വില നിശ്ചയിക്കുന്നത്.