ഖത്തറില്‍ അന്തരീക്ഷ ഈര്‍പ്പം കൂടാന്‍ സാധ്യത
ദൂരക്കാഴ്ച്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ പ്രഭാതങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം
Update: 2019-08-14 18:21 GMT
ഖത്തറില്‍ ഈയാഴ്ച്ച അന്തരീക്ഷ ഈര്‍പ്പം കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. പലയിടങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
ദൂരക്കാഴ്ച്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ പ്രഭാതങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അന്തരീക്ഷ താപനില 41 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. രണ്ടടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.