ചൂട് കുറക്കാന്‍ നീല റോഡുമായി ഖത്തര്‍ !
കറുപ്പിന് പകരം നീലയാണ് നിറമെങ്കില്‍ റോട്ടിലെയും സമീപത്തെയും താപനില 20 മുതല്‍ 15 ഡിഗ്രിവരെയായി കുറയുമെന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
ചൂട് കുറയ്ക്കാന്‍ നീല നിറത്തിലുള്ള റോഡുമായി ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്. നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന പഠനത്തിന്‍റെ വെളിച്ചത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ദോഹയിലെ പ്രധാന റോഡിന്‍റെ നിറം മാറ്റിയത്.
ദോഹ സൂഖ് വാഖിഫിന് മുന്നിലെ അബ്ദുള്ള ബിന്‍ ജാസിം സ്ട്രീറ്റിലുള്ള നിരത്തിനാണ് നീല നിറമാക്കിയത്. ഒറ്റനോട്ടത്തില്‍ ഇരുന്നൂറ് മീറ്റര്‍ നീളത്തിലൊരു നീലപ്പരവതാനിവിരിച്ചത് പോലെ തോന്നും. കറുപ്പിന് പകരം നീലയാണ് നിറമെങ്കില്‍ റോട്ടിലെയും സമീപത്തെയും താപനില 20 മുതല്‍ 15 ഡിഗ്രിവരെയായി കുറയുമെന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
താപനില നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം റോഡരികില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. കത്തറായിലെ സൈക്കിള്‍ ട്രാക്കിനും പരീക്ഷണാടിസ്ഥാനത്തില്‍ നീല പെയിന്‍റടിച്ചിട്ടുണ്ട്. പ്രമുഖ ജപ്പാനീസ് കമ്പനിയുമായിച്ചേര്‍ന്നാണ് പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ പദ്ധതി നടപ്പാക്കുന്നത്.