2022 ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

Update: 2019-09-03 18:14 GMT

2022 ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഫിഫ വെബ്സൈറ്റിലൂടെയാണ് ഔദ്യോഗികമായി പ്രകാശനം ചെയ്തത്.

ലോകത്തെ മുഴുവൻ ഒറ്റവികാരവുമായി ബന്ധിപ്പിക്കുന്നതിന്‍റെ പ്രാധാന്യത്തെ സൂചിപ്പിച്ച് കൊണ്ടാണ് ചിഹ്നം രൂപകൽപന ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് ത്രീഡി രൂപത്തിലൊരു ലോകകപ്പ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഖഷീദ കാലിഗ്രഫി രീതിയിലാണ് ലോഗോയില്‍ ഖത്തര്‍ 2022 എന്ന് എഴുതിയിരിക്കുന്നത്.

ഖത്തറിലെ വിവിധയിടങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിമൂന്നോളം രാജ്യങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഒരേ സമയം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഫിഫയും ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയും ലോകകപ്പിന്‍റെ ചിഹ്നം പ്രകാശനം ചെയ്തത്.

Tags:    

Similar News