ഖത്തര്‍ - കുവൈത്ത് ബന്ധം ഊഷ്മളമാക്കാന്‍ ഭരണാധികാരികളുടെ കൂടിക്കാഴ്ച്ച

നാളെ നടക്കുന്ന ഉദ്ഘാടന സെഷനില്‍ തന്നെ ഖത്തര്‍ അമീര്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

Update: 2019-09-24 03:30 GMT

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധം കരുത്തോടെ തുടരുന്ന കാര്യം കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. ഖത്തറില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ടായിരുന്നു. ഐക്യരാഷ്ട സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇരുവരും കണ്ടത്. നാളെ നടക്കുന്ന ഉദ്ഘാടന സെഷനില്‍ തന്നെ ഖത്തര്‍ അമീര്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.

Tags:    

Similar News