പൗരത്വവും മതവും തമ്മില്‍ കൂട്ടിയോജിപ്പിക്കരുതെന്ന് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമീസ്
പൗരത്വവും മതവും തമ്മില്‍ കൂട്ടിയോജിപ്പിക്കരുതെന്ന് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമീസ്. മതപരമായ വികാരങ്ങളില്‍ അനാവശ്യമായി കടന്നുകയറുന്നത് ഗുണകരമല്ല. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ ഭരണകൂടം ഗൗരവതരമായി കണക്കിലെടുക്കേണ്ടതുണ്ട്. ലൗ ജിഹാദ് ഇല്ലെന്നും ഉണ്ടെന്നും സ്ഥാപിക്കുന്നതിനേക്കാള്‍ ആവശ്യം അങ്ങനെ സംഭവിക്കാന്‍ പാടില്ല എന്ന നിലപാടാണെന്നും ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമീസ് ദോഹയില്‍ പറഞ്ഞു.
വിശ്വാസത്തിന്‍റെയോ ഭാഷയുടെയോ പേരില്‍ ഇന്ത്യയില്‍ നിന്നും ഒരു വിഭാഗവും പുറന്തള്ളപ്പെടാന്‍ പാടില്ലെന്ന് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമീസ് പറഞ്ഞു. അതെ സമയം സംസ്ഥാനത്ത് ലൗ ജിഹാദ് വ്യാപകമാണെന്ന സിറോ മലബാര്‍ സഭാ നിലപാട് യാഥാര്‍ത്ഥ്യബോധത്തോട് കൂടിയുള്ളതാണെന്നും മാര്‍ ബസേലിയോസ് ക്ലീമീസ് പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന പൊതുവിഷയങ്ങളില്‍ നിന്നും ചര്‍ച്ച മാറിപ്പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ദോഹയില്‍ പറഞ്ഞു.
ഖത്തറിലെ സെൻറ് മേരീസ് മലങ്കര കത്തോലിക്ക ഇടവക സംഘടിപ്പിക്കുന്ന വിവിധ ക്രൈസ്തവസഭകളുടെ കൂട്ടായ്മ 'കൊയ്നോണിയ 2020ല്‍ പങ്കെടുക്കാനായി ദോഹയിലെത്തിയതായിരുന്നു ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമീസ്.