ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ സമുദ്ര പഹരേദാര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹ തുറമുഖത്ത്  

സമുദ്ര സുരക്ഷയ്ക്കായുള്ള ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ സമുദ്ര പഹരേദാര്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ദോഹ തുറമുഖത്തെത്തി.

Update: 2020-01-26 20:58 GMT

സമുദ്ര സുരക്ഷയ്ക്കായുള്ള ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ സമുദ്ര പഹരേദാര്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ദോഹ തുറമുഖത്തെത്തി. മലിനീകരണ നിയന്ത്രണം, തീരദേശ സുരക്ഷ, സമുദ്രഭീകരവാദം തടയുക തുടങ്ങി പ്രവര്‍ത്തനങ്ങളില്‍ ഖത്തരി തീരസംരക്ഷണ സേനയുമായി വിവരവിനിമയം നടത്തുന്നതിന്‍റെ ഭാഗമായാണ് കപ്പലും ഉദ്യോഗസ്ഥരും ഖത്തര്‍ സന്ദര്‍ശിക്കുന്നത്.

സമുദ്രസുരക്ഷാ രംഗത്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ സമുദ്ര പഹരേദാര്‍ കപ്പല്‍ ഖത്തറിലെത്തിയത്. ദോഹ ഹമദ് തുറമുഖത്തെത്തിയ കപ്പലിന് ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം ഒരുക്കി. ഇന്ത്യയുടെ എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെയും കൂടി ഭാഗമായാണ് കപ്പലിന്‍റെ സന്ദര്‍ശനമെന്ന് സ്വീകരണ ചടങ്ങില്‍ പി കുമരന്‍ പറഞ്ഞു.

Full View
Tags:    

Similar News