ഖത്തര്‍ ഉപപ്രധാനമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി

Update: 2020-02-04 21:34 GMT

ഔദ്യോഗികസന്ദര്‍ശനത്തിനായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ഇന്ത്യയിലെത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ പ്രതിരോധവകുപ്പുകളുടെ സംയുക്ത ഉന്നതതലയോഗം ചേര്‍ന്നു.

ഇന്ന് രാവിലെയോടെയാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യമന്ത്രിയുമായ ഡോ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ഇന്ത്യയിലെത്തിയത്. ഔദ്യോഗിക ബഹുമതികളോടെയുള്ള ഊഷ്ടമള സ്വീകരണമാണ് ഡല്‍ഹിയിലെ പ്രതിരോധമന്ത്രാലയം ആസ്ഥാനത്ത് അദ്ദേഹത്തിനായി ഒരുക്കിയത്. തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ആഗോളതലത്തിലെയും മേഖലയിലെയും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ പ്രതിരോധവകുപ്പുകളുടെ സംയുക്ത ഉന്നതതലയോഗം ചേര്‍ന്നു

Advertising
Advertising

ഖത്തര്‍ ആഭ്യന്തര മന്ത്രിക്കൊപ്പം ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ ഖാതിര്‍ അല്‍ ഖാതിര്‍, ഖത്തര്‍ കരസേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ സഈദ് ഹുസ്സൈന്‍ അല്‍ ഖയാരിന്‍, ഖത്തര്‍ സായുധ സേനാ തലവന്മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സംഘത്തില്‍ ഇന്ത്യന്‍ ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് കര വ്യോമ നാവിക സേനാ കമാന്‍ഡര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഇതാദ്യമായാണ് ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തര്‍ പ്രതിരോധ കാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്.

Tags:    

Similar News