സി.എ.എ വിരുദ്ധ സമരങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയെ തുടര്‍ന്നും സഹകരിപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍  

എന്നാല്‍ എസ്.ഡി.പി.ഐയുമായി സഹകരണമില്ല. സര്‍ക്കാര്‍ സമരങ്ങളില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന സി.പി.എം എന്ത് കൊണ്ട് ബംഗാളില്‍ മമതയുടെ സമരങ്ങളില്‍ പങ്കെടുക്കുന്നില്ല

Update: 2020-02-15 20:27 GMT

സി.എ.എ വിരുദ്ധ സമരങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ തുടര്‍ന്നും സഹകരിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. എന്നാല്‍ എസ്.ഡി.പി.ഐയുമായി സഹകരണമില്ല. സര്‍ക്കാര്‍ സമരങ്ങളില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന സി.പി.എം എന്ത് കൊണ്ട് ബംഗാളില്‍ മമതയുടെ സമരങ്ങളില്‍ പങ്കെടുക്കുന്നില്ല. സിഎജി റിപ്പോര്‍ട്ടിനാധാരമായ പോലീസ് അഴിമതിയില്‍ സര്‍ക്കാരിന്‍റെ പങ്ക് വ്യക്തമാണെന്നും ഇടി മുഹമ്മദ് ബഷീര്‍ ദോഹയില്‍ പറഞ്ഞു.

തങ്ങള്‍ നടത്തുന്ന സമരങ്ങളില്‍ മുസ്‌ലിം സംഘടനകള്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന സിപിഎം നിലപാട് ധാര്‍ഷ്ഠ്യമാണ്, സിഎജി റിപ്പോര്‍ട്ട് എതിരായിട്ടും ഡിജിപിയെ ന്യായീകരിക്കുന്നത് സര്‍ക്കാരിനും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ്,

ഡല്‍ഹിയില്‍ എഎപിയുടെ വിജയം ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷകള്‍ നല‍്കുന്നു. സംവരണവിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി കോടതിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നതാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View
Tags:    

Similar News