ജാമിഅ വിദ്യാര്‍ത്ഥികളുടെ സമരമാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചത്; ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Update: 2020-02-16 20:58 GMT

ജാമിഅ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരമാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതെന്ന് മുസ്‍ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഡല്‍ഹിയില്‍ എ.എ.പിയുടെ വിജയം ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ദോഹയില്‍ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍.

ബാബരി, മുത്തലാഖ്, സംവരണ വിഷയങ്ങളിലെന്ന പോലെ സി.എ.എക്കെതിരായ പ്രതിഷേധങ്ങളെയും എളുപ്പത്തില്‍ ഇല്ലാതാക്കാമെന്നാണ് ബി.ജെ.പി നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ ജാമിഅ വിദ്യാര്‍ഥികളുടെ സമരം നടന്ന ഒറ്റരാത്രി കൊണ്ട് സമരത്തിന്‍റെ ഗതി മാറിയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ശാഹീന്‍ ബാഗിലും അതെ മാതൃകയില്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളിലും നടക്കുന്ന സമരങ്ങള്‍ ഫലം കാണുമെന്നും ഇ.ടി പറഞ്ഞു. ദോഹയില്‍ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജ്വാല 2020 സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Advertising
Advertising

Full View

ടിപ്പു ഉള്‍പ്പെടെയുള്ള ചരിത്ര പുരുഷന്മാരെ വ്യാജപ്രചാരണം നടത്തി അപഹസിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്ന് പരിപാടിയില്‍ പങ്കെടുത്ത മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. ‌ഖത്തറില്‍ ദീര്‍ഘകാലമായി പ്രവാസ ജീവിതം നയിക്കുന്ന മലയാളി പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു. എസ്.എ.എം ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം ലീഗ് പ്രസിഡന്‍റ് സി.കെ കാസിം, അസീസ് നരിക്കുനി, ഇല്യാസ് മാസ്റ്റര്‍, ഇ.കെ മുഹമ്മദലി, ഇ.എ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News