‘ഒരുമിച്ച് നിന്നാല്‍ മാത്രമേ പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും കൈവരികയുള്ളൂ’; സഹകരണത്തിന്റെ ആഹ്വാനവുമായി ഖത്തര്‍ അമീര്‍ 

Update: 2020-02-16 21:36 GMT

പശ്ചിമേഷ്യന്‍ പ്രാദേശിക സുരക്ഷാ കരാറിനും പൊതുവായ ഭീഷണികൾ നേരിടുന്നതില്‍ സഹകരണത്തിന്റെ ആവശ്യകതയ്ക്കും ഖത്തര്‍ അമീറിന്‍റെ ആഹ്വാനം. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളാണ് മേഖലയുടെതെന്നും ഇതില്‍ സമഗ്രമായ പരിഹാരങ്ങള്‍ ആവശ്യമാണെന്നും അമീര്‍ ആവര്‍ത്തിച്ചു.

56-ാമത് മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിൽ പാനൽ ചർച്ചയിൽ പങ്കെടുക്കവെ ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയാണ് ഖത്തര്‍ അമീറിന്‍റെ ആഹ്വാനം അറിയിച്ചത്. പശ്ചിമേഷ്യയുടെ പ്രാദേശിക സുരക്ഷാ കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനും മേഖല നേരിടുന്ന പൊതുവായ ഭീഷണികള്‍ പരസ്പര സഹകരണത്തിലൂടെ പരിഹരിക്കാനും അമീര്‍ ആഹ്വാനം നല്‍കിയതായി വിദേശകാര്യമന്ത്രി പറഞ്ഞു.

Advertising
Advertising

പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതാണ് മിഡലീസ്റ്റിലെ പ്രശ്നങ്ങള്‍. ഇവയ്ക്ക് സമഗ്രമായ പരിഹാരം ആവശ്യമാണ്. ഒരുമിച്ച് നിന്നാല്‍ മാത്രമെ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് ഖത്തര്‍ അമീര്‍ ഇതെ വേദിയില്‍ തന്നെ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം ബന്ധിപ്പിക്കുന്നതും സുരക്ഷാ തത്വങ്ങളെ അടിസ്ഥാനമാക്കി ഭരണ നിയമങ്ങൾ, തർക്ക പരിഹാരം, ഉത്തരവാദിത്തം എന്നിവ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതും അംഗരാജ്യങ്ങൾക്കിടയിൽ പരമാധികാരത്തെയും തുല്യതയെയും ബഹുമാനിക്കുന്നതും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതുമായാല്‍ മാത്രമെ പശ്ചിമേഷ്യന്‍ പ്രാദേശിക സുരക്ഷാ കരാര്‍ വിജയകരമാകുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധിപത്യം നേടുന്നതിനായി നേരിട്ടോ അല്ലാതെയോ അനാരോഗ്യകരമായ ഇടപെടലുകള്‍ നടത്തുന്നത് മേഖലയ്ക്കാകെ ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News