ഖത്തര്‍ അമീറിന്‍റെ ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കമായി

പര്യടനത്തിന്‍റെ ആദ്യ പടിയായി ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വിമാനമിറങ്ങിയ അമീറിന് ഊഷ്ടമളമായ സ്വീകരണമാണ് നല്‍കിയത്

Update: 2020-02-23 21:13 GMT

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കമായി. സന്ദര്‍ശനത്തിന്‍റെ ആദ്യപടിയായി ജോര്‍ദ്ദാനിലെത്തിയ അമീര്‍ അബ്ധുള്ള രാജാവുമായി കൂടിക്കാഴ്ച്ച നടത്തും. ഞായറാഴ്ച്ച രാവിലെയോടെയാണ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി യാത്ര തിരിച്ചത്.

പര്യടനത്തിന്‍റെ ആദ്യ പടിയായി ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വിമാനമിറങ്ങിയ അമീറിന് ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവിന്‍റെ നേതൃത്വത്തില്‍ ഊഷ്ടമളമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് രാജാവ് ഒരുക്കിയ ഗാര്‍ഡ് ഓഫ് ഓണര്‍ അമീര്‍ സ്വീകരിച്ചു.

Advertising
Advertising

അബ്ദുള്ള രാജാവ്, മറ്റ് മുതിര്‍ന്ന ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുമായി അമീര്‍ കൂടിക്കാഴ്ച്ച നടത്തും. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സഹകരണം ശക്തിപ്പെടുത്തുന്നത് കൂടിക്കാഴ്ച്ചകളില്‍ ചര്‍ച്ചയാകും. വിവിധ മേഖലകളിലായി പുതിയ ധാരണകളും കരാറുകളും ഉണ്ടായേക്കും.

മേഖലയിലേയും അന്തര്‍ദേശീയ തലത്തിലെയും രാഷ്ട്രീയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും. തുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് തുടര്‍ന്ന് അമീര്‍ സന്ദര്‍ശിക്കുക. ഈ രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളുമായി അമീര്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഖത്തറില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്

Tags:    

Similar News