പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദോഹയിലെത്തി

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥ ഇന്ന് ഉച്ചയോടെയാണ് ഇമ്രാന്‍ ഖാന്‍ ദോഹയിലെത്തിയത്

Update: 2020-02-27 20:12 GMT

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദോഹയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥ ഇന്ന് ഉച്ചയോടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദോഹയിലെത്തിയത്. ഖത്തര്‍ പെട്രോളിയം മന്ത്രി സാദ് ഷെരീദ അല്‍ കാഅബിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന് ഊഷ്മളമായ സ്വീകരണമാണ് ഖത്തര്‍ നല്‍കിയത്. ഖത്തര്‍ പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ത്താനിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗാര്‍ഡ് ഓഫ് ഓണര്‍ ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചു.

Advertising
Advertising

തുടര്‍ന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച്ച നടത്തി. സാമ്പത്തിക, നിക്ഷേപ, ഊര്‍ജ്ജോല്‍പ്പാദന മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച്ചയില്‍ ധാരണയായി. മേഖലയിലെയും അന്തര്‍ദേശീയ തലത്തിലെയും രാഷ്ട്രീയ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ഇമ്രാന്‍ ഖാനോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ തന്നെ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനിലേക്ക് മടങ്ങി. പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ഖാന്‍ ഖത്തറിലെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പാക്കിസ്ഥാന് വന്‍ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു

Full View
Tags:    

Similar News