ഖത്തറില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു 

ഖത്തറില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും രാജ്യത്ത് തിരിച്ചെത്തിയ ഖത്തരി സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്.

Update: 2020-02-29 20:15 GMT

ഖത്തറില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും രാജ്യത്ത് തിരിച്ചെത്തിയ ഖത്തരി സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. രോഗം പടരാതിരിക്കാനായി എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി ഖത്തര്‍ അറിയിച്ചു.

ഇറാനില്‍ നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയ മുപ്പത്തിയാറുകാരനായ ഖത്തരിയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ വൈറസ്‍ കൂടുതല്‍ പേരിലേക്ക് പകരാനുള്ള സാധ്യതകളെല്ലാം അടച്ചതായും ഖത്തര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ മുഴുവന്‍ പേരും ആരോഗ്യമന്ത്രാലയത്തിന്‍റെ കര്‍ശനമായ നിരീക്ഷണത്തിലാണ്.

Advertising
Advertising

രോഗ പ്രതിരോധത്തിനായി ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ നിര്‍ബന്ധമായും അടുത്ത പൊതുജനാരോഗ്യ കേന്ദ്രത്തിലെത്തണം. ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിന്നും മറ്റുള്ളവര്‍ പരമാവധി അകല്‍ച്ച പാലിക്കണം. കൈകള്‍ എല്ലായ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കണം. അടിയന്തിര ആവശ്യങ്ങള്‍ക്കായി 16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Full View
Tags:    

Similar News