ഇറാനില്‍ നിന്നെത്തിയവരിലല്ലാതെ ഖത്തറില്‍ താമസിക്കുന്ന ഒരാളിലും കോവിട്-19 ബാധയില്ലെന്ന് ആരോഗ്യമന്ത്രാലയം

Update: 2020-03-05 21:06 GMT

ഇറാനില്‍ നിന്നെത്തിയവരിലല്ലാതെ ഖത്തറില്‍ താമസിക്കുന്ന ഒരാളിലും കോവിട്-19 ബാധയില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗം സ്ഥിരീകരിച്ചവര്‍ മറ്റ് വ്യക്തികളുമായി ഇടപഴകിയിട്ടില്ലെന്നും രോഗം പടരുന്നതിനുള്ള സാധ്യതകള്‍ തീരെയില്ലെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം ഡയറക്ടര്‍ ഷെയ്ഖ് ഡോ.മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അല്‍ത്താനിയാണ് സോഷ്യല്‍ മീഡിയ വഴി നല്‍കിയ വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ‘രാജ്യത്ത് പൊതുജനങ്ങളില്‍ ഇതുവരെ കോവിട്-19 കണ്ടെത്തിയിട്ടില്ല. ഇറാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ രാജ്യത്തേക്കെത്തിച്ച പൌരന്മാരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെയാകട്ടെ മറ്റുള്ളവരുമായി ഇടപഴകാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുമില്ല’; ഷെയ്ഖ് ഡോ.മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അല്‍ത്താനി സന്ദേശത്തില്‍ പറഞ്ഞു.

Advertising
Advertising

ഇറാനില്‍ നിന്നും വന്ന വിമാനത്തിലെ എട്ട് പേര്‍ക്ക് മാത്രമാണ് രോഗമുള്ളത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി തൃപ്തികരവുമാണ്. കൊറോണ വൈറസ് ലക്ഷണമുള്ളവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കി വരുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സഹായങ്ങള്‍ വേണ്ടവരോ സംശയങ്ങളുള്ളവര്‍ക്കോ ആരോഗ്യമന്ത്രാലയത്തിന്‍റെ ഹോട്ട് ലൈന്‍ നമ്പറായ 16000 എന്ന നമ്പറില്‍ വിളിക്കാമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News