ഖത്തറില്‍ 238 പേരില്‍ കൂടി കോവി‍ഡ്-19 സ്ഥിരീകരിച്ചു

Update: 2020-03-11 16:43 GMT

ഖത്തറില്‍ 238 പേരില്‍ കൂടി കോവി‍ഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 262 ആയി. ഇത് വരെ രോഗം കണ്ടെത്തിയത് മുഴുവന്‍ പ്രവാസികളില്‍ ആണ്. രോഗികളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. ഒരേ താമസ കേന്ദ്രത്തില്‍ നിന്നുള്ളവരാണ് ഇത്രയും പേരെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച്ച കോവിഡ് ബാധിച്ച മൂന്ന് പേരില്‍ നിന്നാണ് ഇവര്‍ക്ക് പകര്‍ന്നത്. എല്ലാവരെയും പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

Full View
Tags:    

Similar News