ഖത്തറില്‍ കോവിഡ് ബാധിച്ച 262 പേരില്‍ 250 പേരും വിദേശികള്‍
800 പേരാണ് രാജ്യത്തെ ക്വാറന്‍റൈന്‍ സെന്‍റുകളിലുള്ളത്.
ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഖത്തര്‍. ഇതുവരെ രോഗം കണ്ടെത്തിയ 262 പേരില്‍ 250 പേരും വിദേശികളാണ്. 800 പേരാണ് രാജ്യത്തെ ക്വാറന്‍റൈന്‍ സെന്‍റുകളിലുള്ളത്.
ഗള്‍ഫ് മേഖലയെ ആകെ ഞെട്ടിച്ചുകൊണ്ടാണ് ഖത്തറില്‍ ഒറ്റദിനം മാത്രം 238 പേരില്‍ രോഗം സ്ഥിരീകരിച്ചത്. വിദേശി തൊഴിലാളികള്‍ താമസിക്കുന്ന ഒറ്റ താമസ കേന്ദ്രത്തിലുള്ളവരിലാണ് ഇവരെല്ലാവരും. ഇതോടെ രാജ്യത്ത് മൊത്തം രോഗികളുടെ എണ്ണം 262 ആയി. 6000 പേരില്‍ ഇതിനകം പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
ദക്ഷിണ കൊറിയ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തപ്പെട്ടത് ഖത്തറിലാണ്. 800 പേര്‍ ക്വാറന്‍റൈന്‍ സെന്‍ററുകളിലുണ്ട്. കാര്യക്ഷമമായ പരിശോധനാ സംവിധാനങ്ങളുള്ളതിനാലാണ് ഒരു ദിനം അത്രയും രോഗികളെ കണ്ടെത്താനായത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ കേസുകള്‍ വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും അധികൃതര്‍ അറിയിച്ചു.
രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ കൂടുതലും ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമാണ്. അതിനാല്‍ തന്നെ പെട്ടെന്ന് സുഖം പ്രാപിക്കുന്നുണ്ട്. മരണങ്ങളില്ലാതെ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്ത് ഖത്തറാണ്.
രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ പത്താം തിയതി മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ആളുകള്‍ കൂടുതലായി തടിച്ചുകൂടുന്ന മേഖലകളിലേക്ക് ഇറങ്ങരുതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.