കോവിഡ്; ചെെനക്ക് വീണ്ടും ഖത്തറിന്‍റെ സഹായം
Update: 2020-03-15 18:31 GMT
കോവിഡ് ദുരിതത്തില്‍ വലയുന്ന ചൈനയിലേക്ക് വീണ്ടും മെഡിക്കല്‍ സഹായവുമായി ഖത്തര്‍. ഒന്നര ലക്ഷം സുരക്ഷാ മാസ്കുകളാണ് ഖത്തര്‍ ചൈനയിലേക്കെത്തിക്കുന്നത്. ചൈനയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ അബ്ദുള്ള അല‍് ദഹീമിയാണ് ഇക്കാര്യം അറിയിച്ചത്.
ചൈനയിലുള്ള ഖത്തരി വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ദോഹയിലെത്തിക്കാന്‍ കഴിഞ്ഞതായും സ്ഥാനപതി അറിയിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നേരത്തെ ചൈനീസ് പ്രസിഡന്‍റുായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.