ഖത്തര്‍ കോവിഡ്; ഇന്ന് നാല് മരണം, 840 പുതിയ രോഗികള്‍
മരണനിരക്കിലും പുതിയ രോഗികളിലും ഗണ്യമായ വര്‍ധന
Update: 2021-04-01 14:58 GMT
ഖത്തറില്‍ കോവിഡ് രോഗബാധ മൂലം ഇന്ന് നാല് മരണം. 34,36,44,81 എന്നിങ്ങനെ പ്രായമുള്ള നാല് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 295 ആയി. മാസങ്ങള്‍ക്ക് ശേഷമാണ് ഒറ്റദിനം നാല് മരണം സ്ഥിരീകരിക്കുന്നത്.
പുതിയ രോഗികളുടെ നിരക്കിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. 840 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. 746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 94 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 15,965 ആയി. 198 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആകെ ചികിത്സയിലുള്ളവര്‍ 1723 ആയി. 358 പേര്‍ നിലവില്‍ അത്യാഹിത വിഭാഗങ്ങളില്‍ കഴിയുന്നുണ്ട്