കോവിഡ്; ഖത്തറില്‍ ഇന്നും 3 മരണം, 870 പുതിയ രോഗികള്‍
ആകെ മരണം മുന്നൂറ് പിന്നിട്ടു
Update: 2021-04-03 12:14 GMT
ഖത്തറില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ മരണസംഖ്യ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. ഇന്നും മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 49,71,76 എന്നിങ്ങനെ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 301 ആയി.
പുതുതായി 870 പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. 748 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 122 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 16,776 ആയി. 189 പേരെ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 1674 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായുള്ളത്. 396 പേര്‍ അത്യാഹിത വിഭാഗത്തിലും