ഖത്തര്‍ കോവിഡ്; ഇന്ന് 3 മരണം, 910 പുതിയ രോഗികള്‍

നിലവിലെ രോഗികള്‍ പതിനേഴായിരം കടന്നു

Update: 2021-04-05 15:36 GMT
Editor : PC Saifudheen
Advertising

ഖത്തറില്‍ കോവിഡ് മൂലമുള്ള മരണവും പുതിയ രോഗികളുടെ എണ്ണവും വീണ്ടും കുത്തനെ ഉയരുന്നു. ഇന്നും മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. 44,45,58 എന്നിങ്ങനെ പ്രായമുള്ളവരാണ് മരിച്ചത്. അമ്പത് വയസ്സിന് താഴെയുള്ളവരില്‍ മരണം കൂടുതലായി സംഭവിക്കുന്നത് ആശങ്കാജനകമാണ്. ഇതോടെ ആകെ മരണം 306 ആയി.

പുതുതായി 910 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 151 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 17,587 ആയി. 1712 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 442 പേര്‍ അത്യാഹിത വിഭാഗത്തിലും കഴിയുന്നു

Tags:    

Writer - PC Saifudheen

contributor

Editor - PC Saifudheen

contributor

Similar News