ഖത്തര്‍ കോവിഡ്; ഇന്ന് 6 മരണം, 927 പുതിയ രോഗികള്‍

നിലവിലുള്ള രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു

Update: 2021-04-06 15:02 GMT
Editor : PC Saifudheen

ഖത്തറില്‍ കോവിഡ് രോഗം മൂലമുള്ള മരണം കുത്തനെ കൂടി. ഇന്ന് 6 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 34,49,52,58,76,79 എന്നിങ്ങനെ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 312 ആയി.

പുതുതായി 927 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 814 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 113 പേര്‍ യാത്രക്കാരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 17,996 ആയി. 204 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആകെ ചികിത്സയിലുള്ളവര്‍ 1663 ആയി. 38 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതോടെ ആകെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ 427 ആണ്.

Tags:    

Writer - PC Saifudheen

contributor

Editor - PC Saifudheen

contributor

Similar News