ഖത്തര്‍ കോവിഡ്, ഇന്ന് 8 മരണം, 940 പുതിയ രോഗികള്‍
നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായിരം കടന്നു
Update: 2021-04-07 14:06 GMT
ഖത്തറില്‍ കോവിഡ് രോഗബാധ മൂലം ഇന്ന് എട്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 39,44,45,52,53,73,82,86 എന്നിങ്ങനെ പ്രായമുള്ള എട്ട് പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവര്‍ 320 ആയി .
പുതുതായി 940 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 818 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 122 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 18,401 ആയി. 204 പേരെ കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ ആകെ ചികിത്സയിലുള്ളവര്‍ 1663 ആയി. 427 പേരാണ് നിലവില്‍ അത്യാഹിത വിഭാഗങ്ങളില്‍ കഴിയുന്നത്