കോവിഡ്: ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ഹാജര്‍ നില 50% മാത്രം, റസ്റ്റോറന്‍റുകള്‍, കഫ്തീരിയകള്‍ എന്നിവയില്‍ ഡെലിവറി മാത്രം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രില്‍ 9 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പുനസ്ഥാപിക്കപ്പെടുന്ന നിയന്ത്രണങ്ങള്‍ താഴെ
പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജര്‍നില 50 ശതമാനമായി കുറച്ചു
മ്യൂസിയം, ലൈബ്രറികള്‍ അടക്കും
പൊതു പാര്‍ക്കുകളിലും കോര്‍ണിഷിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല
ബാര്‍ബര്‍ ഷോപ്പുകളും സിനിമാ തിയറ്ററുകളും അടച്ചിടും
തുറന്ന സ്ഥലങ്ങളില്‍ വാക്സിനെടുത്ത അഞ്ച് പേരിലധികം പേര്‍ ഒരുമിച്ച് നില്‍ക്കരുത്
പള്ളികളിലേക്ക് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളുടെ ശേഷി അമ്പത് ശതമാനം മാത്രമമേ ആകാവൂ
ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസ് എന്നിവ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി ശനി ദിവസങ്ങളില്‍ ഉണ്ടാകില്ല, അല്ലാത്ത ദിനങ്ങളില്‍ 20 ശതമാനം ശേഷിയോടെ മാത്രം
മാളുകളുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയില്‍ മാത്രം
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
റസ്റ്റോറന്‍റുകളിലും കഫ്തീരിയകളിലും ഹോം ഡെലിവറി മാത്രം
സൂഖുകളില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
സൂഖുകളുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയോടെ മാത്രം
ബ്യൂട്ടി സെന്‍ററുകള്‍, ഹെയര്‍ സലൂണുകള്‍ അടച്ചിടും
കഴിഞ്ഞയാഴ്ച്ച പുനസ്ഥാപിച്ച നിയന്ത്രണങ്ങള്‍ അതേ പടി തുടരും. അതിന് പുറമെയാണ് പുതിയ നിയന്ത്രണങ്ങള്‍