നിങ്ങൾ ജോലി ചെയ്യുന്നു, മറ്റാരോ ലാഭം കൊയ്യുന്നു; മത്സ്യത്തൊഴിലാളികളോട് രാഹുൽ

" വല വിരിച്ചപ്പോൾ നിറയെ മത്സ്യം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അത് ശൂന്യമായിരുന്നു"

Update: 2021-02-24 03:47 GMT

കൊല്ലം: മത്സ്യത്തൊഴിലാളികളെ സർക്കാറുകൾ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അടിക്കടിയുള്ള ഇന്ധന വില വർധന അവരുടെ ജീവിതം ദുരിത പൂർണമാക്കിയെന്നും രാഹുൽ പറഞ്ഞു. കൊല്ലം തങ്കശ്ശേരിയിൽ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. പുലർച്ചെ കടലിൽ പോയി വന്ന ശേഷമാണ് രാഹുൽ അവരുമായി സംവദിച്ചത്.

'മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കുറച്ചുനാളുകളായി നേരിട്ട് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങൾ കൊണ്ടാകാം നേതാക്കൾ ഓരോ കാരണങ്ങൾ പറഞ്ഞ് അത് മുടക്കി. കടലിനോട് യുദ്ധം ചെയ്താണ് നിങ്ങൾ ജോലി ചെയ്യുന്നത്. നിങ്ങളാണ് ജോലി ചെയ്യുന്നത്. എന്നാൽ ലാഭം മറ്റാർക്കോ കിട്ടുന്നു' - രാഹുൽ പറഞ്ഞു.

Advertising
Advertising

ഇത്ര വലിയ ശ്രമങ്ങൾ കടലിൽ നടത്തിയിട്ടും കടലിൽ നിന്ന് ഒന്നും കിട്ടിയില്ല. വല വിരിച്ചപ്പോൾ നിറയെ മത്സ്യം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അത് ശൂന്യമായിരുന്നു. എല്ലാ ദിവസവും പെട്രോൾ-ഡീസൽ വില എല്ലാ ദിവസവും വർധിക്കുന്നു. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ എനിക്ക് കഴിഞ്ഞില്ലേക്കാം. എന്നാൽ എന്നും നിങ്ങൾക്കൊപ്പമുണ്ടാകും.
രാഹുൽ ഗാന്ധി

'മത്സ്യത്തൊഴിലാളികളോട് ഞാൻ ഇൻഷുറൻസുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു അവരുടെ ഉത്തരം. ഇപ്പോൾ നിങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് എനിക്ക് അവബോധമുണ്ട്. നിങ്ങളെ മനസ്സിലാക്കാൻ എനിക്കാകും. ഞാൻ ഒരു ദിവസം മാത്രമാണ് വല വിരിച്ചത്. നിങ്ങൾ എല്ലാ ദിവസവു ചെയ്യുന്നു. നിങ്ങളുടെ തൊഴിലിനെ ബഹുമാനിക്കുന്നു. ഞാൻ നിങ്ങൾ ചെയ്യുന്നതിനെ ആരാധിക്കുന്നു. നമ്മൾ മീൻ കഴിക്കുന്നുണ്ട്. എന്നാൽ അതിനു പിന്നിലെ അധ്വാനത്തെ കുറിച്ച് നാം അറിയാറില്ല'- രാഹുൽ പറഞ്ഞു.

ഇന്ന് പുലർച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുൽ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുൽ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുളളവർ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Tags:    

Similar News