അര്‍ബുദ രോഗിയായ കുഞ്ഞാരാധകന്‍റെ ആഗ്രഹം സഫലമാക്കി രാംചരണ്‍; പ്രിയതാരത്തെ കണ്ട് കണ്ണു നിറഞ്ഞ് ഒന്‍പതു വയസുകാരന്‍

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ആരാധകനെ കാണാന്‍ സമയം കണ്ടെത്തിയ രാമിനെ പ്രശംസിക്കുകയാണ് ആരാധകര്‍

Update: 2023-02-11 06:45 GMT

രാംചരണ്‍

ഹൈദരാബാദ്: അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസുകാരനായ ആരാധകന്‍റെ ആഗ്രഹം സഫലമാക്കി തെലുങ്ക് നടന്‍ രാംചരണ്‍. ഹൈദരാബാദിലെ സ്പർശ് ആശുപത്രിയിലെത്തിയാണ് ആര്‍ആര്‍ആര്‍ താരം കുഞ്ഞാരാധകനായ റവുല മണി കുശാലിനെ കാണുകയും സമ്മാനം നല്‍കുകയും ചെയ്തത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ആരാധകനെ കാണാന്‍ സമയം കണ്ടെത്തിയ രാമിനെ പ്രശംസിക്കുകയാണ് ആരാധകര്‍.


രാംചരണ്‍ കുട്ടിയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ആശുപത്രിയിലെത്തിയ താരം കുട്ടിയോടൊത്ത് കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു. അതേസമയം ശങ്കറിനൊപ്പം ആദ്യമായി ഒരുമിക്കുന്നതിന്‍റെ സന്തോഷത്തിലാണ് രാം ചരണ്‍. നിലവിൽ ആര്‍സി 15 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റ് തെലുങ്ക് സിനിമയിലേക്കുള്ള ശങ്കറിന്‍റെ ചുവടുവെപ്പ് കൂടിയാണ്. സംവിധായകൻ ബുച്ചി ബാബു സനയ്‌ക്കൊപ്പം ഒരു സ്പോര്‍ട്സ് സിനിമയും രാമിന്‍റെ പരിഗണനയിലുണ്ട്.

Advertising
Advertising



ആര്‍.ആര്‍.ആറിന്‍റെ വലിയ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ചിത്രം ഹിറ്റായതിനെ തുടര്‍ന്ന് പത്ത് ഗ്രാം വരുന്ന സ്വർണ നാണയമാണ് അണിയറപ്രവർത്തകർക്കായി രാംചരൺ നൽകിയത്.35 ടെക്‌നീഷ്യന്മാര്‍ക്കാണ് സമ്മാനം നല്‍കിയത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News