റിയാദ് മെട്രോ: സെപ്തംബറിൽ ഭാഗിക സർവീസ് തുടങ്ങും, ട്രയൽ റൺ തുടരുന്നു

റിയാദ് റോയൽ കമ്മീഷൻ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി.

Update: 2021-01-31 01:26 GMT

സൗദിയിലെ സമഗ്രമായ മെട്രോ ട്രെയിൻ നെറ്റ് വർക്കാണ് റിയാദിൽ ഒരുങ്ങുന്നത്. സെപ്തംബറോടെ ആദ്യ ഘട്ട സർവീസ് തുടങ്ങുകയാണ് ലക്ഷ്യം. റിയാദ് റോയൽ കമ്മീഷൻ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി. കോവിഡ് സാഹചര്യത്തിൽ ഇഴഞ്ഞിരുന്ന പ്രവർത്തനം വീണ്ടും സജീവമായിട്ടുണ്ട്. സർവീസിന് മുന്നോടിയായി ട്രാക്കുകളിൽ ട്രെയൽ റൺ ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുമെന്ന് സൗദി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ റിയാദിൽ പത്ത് കോടി ജനങ്ങളുണ്ടാകുമെന്ന് കണക്കു കൂട്ടിയുള്ള പദ്ധതികളാണ് വരുന്നത്. ഇതിന്റെ ഭാഗമായി റിയാദിലെ കിങ് സൽമാൻ പാർക്ക്, ഖിദ്ദിയ്യ തുടങ്ങിയവയുമായും മെട്രോയെ ബന്ധിപ്പിക്കും.

Advertising
Advertising

ജനസംഖ്യാ വർധനവിന് അനുസരിച്ച് മെട്രോയുടെ വികസിപ്പിക്കാനാണ് റോയൽ കമ്മീഷന്റെ നീക്കം. 176 കി.മീ ദൈര്‍ഘ്യത്തില്‍ ലോകത്തിലെ നീളം കൂടിയ മെട്രോ ലൈനില്‍ പെടും റിയാദ് മെട്രോ. 80 സ്റ്റേഷനുകളാണ് മെട്രോക്കായി സജ്ജീകരിച്ചത്. രണ്ടോ നാലോ ബോഗികളാകും ഒരു ട്രെയിനില്‍. അതിവേഗത്തില്‍ മാറിക്കയറാവുന്ന മെട്രോയില്‍ 36 കിലോമീറ്റര്‍ തുരങ്കമാണ്. റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കാൻ ബസ് സർവീസുകളുണ്ടാകും. ബസ്സിനും ട്രെയിനിനും ഒരേ കാർഡാകും നൽകുക.

Full View
Tags:    

Similar News