സ്വദേശിവത്കരണ ഭീഷണിയിൽ സൗദി പ്രവാസികൾ

സെപ്തംബര്‍ 11 നാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമാവുക

Update: 2018-08-27 02:18 GMT
Advertising

സൗദിയില്‍ 12 മേഖലകളിലായി പ്രഖ്യാപിച്ച സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഇനി പതിനഞ്ച് ദിവസം മാത്രം. ഇതിന് മുന്നോടിയായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപടി ക്രമങ്ങള്‍ തുടങ്ങി. മലയാളികളെയടക്കം ആശങ്കയിലാക്കിയാണ്. സെപ്തംബര്‍ 11നാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമാവുക. 12 മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യം.

Full View

ചില്ലറ-മൊത്ത വ്യാപാര മേഖലകള്‍ക്ക് ബാധകമാണിത്. നൂറ് ശതമാനം സ്വദേശി വത്കരണമാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ഇളവ് വരുത്തി എഴുപത് ശതമാനമാക്കി. ചെറിയ ഇളവുകളും ഇതിന് പുറമെ കൂട്ടിച്ചെര്‍ത്തു. എങ്കിലും ചെറുകിട സ്ഥാപനങ്ങളിലെ പ്രവാസികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. 10 ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഏഴ് വിദേശികളെ വെക്കണമെന്ന നിബന്ധനയിൽ ആശങ്കയിലാണ് വിദേശികള്‍.

പലരും ഇതിനകം സാധനങ്ങള്‍ വിറ്റഴിക്കുന്ന തിരക്കിലാണ്. എന്നാല്‍ പത്തിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് കുറച്ചു കൂടി പിടിച്ചു നില്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ്. വാഹന വില്‍പന കേന്ദ്രങ്ങള്‍, വസ്ത്രക്കടകള്‍, വീട്ടുപകരണങ്ങൾ, പാത്രക്കടകൾ എന്നിവടങ്ങളിലാണ് ഒന്നാം ഘട്ട സ്വദേശിവത്കരണം. നവന്പര്‍ 9 മുതല്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍ എന്നിവയിൽ രണ്ടാം ഘട്ടം ആരംഭിക്കും. പിന്നീട് ജനുവരി മുതൽ ബേക്കറി, സ്പെയര്‍പാട്സ്, കാര്‍പറ്റ്, മെഡിക്കല്‍ ഉ പരണങ്ങൾ, കെട്ടിട നിര്‍മാണ വസ്തുക്കടകള്‍ എന്നിവയിലാണ് അവസാന ഘട്ടം. ഭൂരിഭാഗം മലയാളികളും ജോലി ചെയ്യുന്ന മേഖലയിലാണ് സ്വദേശിവത്കരണം എത്തുന്നത്.

Tags:    

Writer - വി.ആര്‍ ജോഷി

Writer

Editor - വി.ആര്‍ ജോഷി

Writer

Web Desk - വി.ആര്‍ ജോഷി

Writer

Similar News