സൗദിയില്‍ സ്വദേശികള്‍ക്കോ വിദേശികള്‍ക്കോ പുതിയ ടാക്സൊന്നും ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യ മന്ത്രി

2019 ബജറ്റിലെ മുഖ്യ ഊന്നലുകളെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2018-10-01 19:11 GMT

സൗദി സര്‍ക്കാര്‍ സ്വദേശികള്‍ക്കോ വിദേശികള്‍ക്കോ പുതിയ ടാക്സൊന്നും ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യ മന്ത്രി. 2019 ബജറ്റിലെ മുഖ്യ ഊന്നലുകളെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2016 ഡിസംബറില്‍ ഏതാനും ഇനങ്ങള്‍ക്കുള്ള ടാക്സും വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള ലവിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെ പുതിയ ടാക്സുകളും ഫീസുകളും ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹത്തിനാണ് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അന്ത്യം കുറിച്ചത്. രാഷ്ട്രത്തിന്‍െറ സാമ്പത്തികാവസ്ഥ സന്തുലിതമാവുന്നത് വരെ നിലവിലുള്ള ടാക്സുകള്‍ തുടരും. എന്നാല്‍ പുതിയ ടാക്സോ ഫീസോ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികളും തുടരുമെന്നും മന്ത്രി പറഞ്ഞു.

Advertising
Advertising

Full View

സൗദി വിഷന്‍ 2030ന്‍െറ ഭാഗമായാണ് ഇത്തരം സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയത്. ദേശീയ പരിവര്‍ത്തന പദ്ധതി 2020 ഇതിന്‍െറ കൂടി ഭാഗമാണ്. പൗരന്മാര്‍ രാഷ്ട്രത്തിന്‍െറ പരിഗണനയില്‍ എന്നും ഒന്നാം സ്ഥാനത്തായിരിക്കും. പൗരന്മാര്‍ക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനും ഉറപ്പുവരുത്താനുമുള്ള ഇനങ്ങള്‍ 2019 ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രി പറഞ്ഞു. രാഷ്ട്രത്തിന്‍െറ ചെലവു ചുരുക്കുക, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് പരിഷ്കരിക്കുക, അര്‍ഹരായ പൗരന്മാര്‍ക്ക് ധനസഹായം നല്‍കുക എന്നിവയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News