സൗദി ഭരണാധികാരി സൽമാൻ രാജാവ് ഈജിപ്തില്‍; വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

Update: 2019-02-23 18:43 GMT

ഔദ്യോഗിക സന്ദർശനത്തിനായി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഈജിപ്തിലെത്തി. പ്രസിഡണ്ട് അബ്ദുൽ ഫതാഹ് അൽസീസി രാജാവിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിവിധ വിഷയങ്ങള്‍‌ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.

ഇരു രാഷ്ട്രങ്ങൾക്കിടയിലെ ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സല്‍മാന്‍ രാജാവിന്റെ സന്ദർശനം. സന്ദര്‍ശനത്തിന് സൽമാൻ രാജാവിന് ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽ സിസിയുടെ ക്ഷണമുണ്ടായിരുന്നു. ഈജിപ്തിലെ ഷറം അൽ ശെയ്ക് വിമാനത്താവളത്തിൽ പ്രസിഡൻറ് സീസി സൽമാൻ രാജാവിനെ സ്വീകരിച്ചു. ചൈനീസ് സന്ദർശനം കഴിഞ്ഞ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റിയാദിൽ തിരിച്ചെത്തിയ ശേഷമാണ് രാജാവിന്റെ പര്യടനം. വിവിധ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും വിശദമായ ചര്‍ച്ചകള്‍ നടത്തും. മേഖലയിലെ സുരക്ഷാ വിഷയങ്ങള്‍, ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചയാകും.

Tags:    

Similar News