സൗദിയിലെ ദമ്മാമില്‍ വ്യാജ എക്‌സിറ്റില്‍ കുടുങ്ങി മലയാളി ജയിലിലായി
സൗദിയിലെ ദമ്മാമില്‍ വ്യാജ എക്‌സിറ്റില്‍ കുടുങ്ങി മലയാളി ജയിലിലായി. ഇരുപത്തി നാലു വര്‍ഷമായി സൗദിയിലുള്ള തിരുവനന്തപുരം സ്വദേശിയാണ് കൂട്ടുകാര്‍ മുഖേന നേടിയ എക്‌സിറ്റ് വ്യാജമായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പിടിയിലായത്. കണ്‍സ്ട്രക്ഷന്‍ ജോലി ചൈയ്തു വന്ന കാട്ടാക്കട സ്വദേശി ഷാലു അപ്പിയാന്‍ ആണ് രണ്ട് മാസം ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. സ്‌പോണ്‍സര്‍ ഹുറൂബില്‍ അഥവാ ഒളിച്ചോട്ടത്തില്‍പ്പെടുത്തിയ ഷാലു സുഹൃത്തുക്കള്‍ മുഖേന നേടിയ എക്‌സിറ്റാണ് വിനയായത്.
കേസിനൊടുവില്‍ നാട്ടിലേക്ക് എക്‌സിറ്റ് നല്‍കി കയറ്റിവിടാനാണ് കോടതി ഉത്തരവിട്ടത്. ഇതിനിടയില്‍ വ്യാജ എക്‌സിറ്റ് നേടികൊടുത്ത കൂട്ടുകാര്‍ രാജ്യം വിടുകയും ചെയ്തു. മൂന്നര വര്‍ഷം മുന്‍പാണ് ഷാലു അവസാനമായി നാട്ടില്‍ പോയത്. എംബസിയില്‍ നിന്ന് ഔട്ട് പാസ് കൂടി ലഭിക്കുന്നതോടെ എക്‌സിറ്റ് നേടി നാടണയാമെന്ന പ്രതീക്ഷയിലാണ് ഷാലു.