മക്ക-മദീന  അല്‍ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചു

ശീതകാല അവധിയുടെ തിരക്ക് പരിഗണിച്ചാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നത്

Update: 2019-12-30 18:19 GMT

മക്ക-മദീന അൽ ഹറമൈൻ ട്രെയിൻ ജനുവരി മുതല്‍ എല്ലാ ദിവസവും പതിനാറ് സർവീസുകൾ നടത്തും. ശീതകാല അവധി പ്രമാണിച്ചാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നത്. ജിദ്ദയിൽ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഒന്നാം നമ്പർ ടെർമിനൽ വഴിയാണ് സർവീസുകള്‍.

ശീതകാല അവധിയുടെ തിരക്ക് പരിഗണിച്ചാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നത്. ആഴ്ച്ചയില്‍ മുഴുവന്‍ ദിവസവും സര്‍വീസ് നടത്തും. ജനുവരി മൂന്ന് മുതൽ 25 വരെയാണ് പുതിയ സർവീസുകൾ. രാവിലെ എട്ടിനും രാത്രി 11നും ഇടയിൽ 16 ട്രിപ്പുകളാണ് മക്കയെയും മദീനയെയും ബന്ധിപ്പിച്ച് നടത്തുക.

നിലവിൽ ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ 10 ട്രിപ്പുകളാണുള്ളത്. ജിദ്ദയിലെ സുലൈമാനിയ റെയിൽവേ സ്റ്റേഷൻ കത്തി നശിച്ചതിനെത്തുടർന്ന് മൂന്നു മാസത്തോളമായി നിർത്തിവെച്ച സർവീസുകൾ ഈ മാസം18നാണ് സര്‍വീസ് പുനരാരംഭിച്ചത്. സുലൈമാനിയ റെയിൽവേസ്റ്റേഷൻ തുറക്കുന്നത് വരെ ജിദ്ദയിലെ യാത്രകാര്‍ക്ക് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഒന്നാംനമ്പർ ടെർമിനലില്‍ വഴിയാണ് യാത്ര ചെയാനാവുക.

Tags:    

Similar News