ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് ഫീസില്‍ മാറ്റം വരുത്തി
ഇതനുസരിച്ച് പുതിയ വിമാനാതവാളത്തില്‍ സ്ഥാപിച്ച മെഷീന്‍ വഴി പാര്‍ക്കിംഗ് ഫീസ് അടക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും
സൗദിയില്‍ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് ഫീസില്‍ മാറ്റം വരുത്തി. മണിക്കൂറിന് മൂന്ന് റിയാലിൽ നിന്ന് അഞ്ച് റിയാലായാണ് പാർക്കിംഗ് ഫീസ് ഉയർത്തിയത്. ജിദ്ദയിലെ പഴയ വിമാനതാവളത്തില്‍ മണിക്കൂറിന് മൂന്ന് റിയാല്‍ വീതമാണ് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്. എന്നാല്‍ പുതിയ വിമാനതാവളത്തില്‍ മണിക്കൂറിന് 10 റിയാല്‍ ഈടാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് പുതിയ മാറ്റം സംബന്ധിച്ച അറിയിപ്പ്.
ഇതനുസരിച്ച് പുതിയ വിമാനാതവാളത്തില്‍ സ്ഥാപിച്ച മെഷീന്‍ വഴി പാര്‍ക്കിംഗ് ഫീസ് അടക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും. അതായത് മണിക്കൂറിന് 10 റിയാലിന് പകരം 5 റിയാല്‍ അടച്ചാല്‍ മതിയാകുമെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് ഇബ്രാഹിം അല്‍ റൂസ അറിയിച്ചു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനതാവളത്തിലും ഒന്നാം തിയതി മുതല്‍ ഹ്രസ്വകാല പാര്‍ക്കിംഗ് ഫീസ് മണിക്കൂറിന് മൂന്ന് റിയാലില്‍ നിന്ന് അഞ്ച് റിയാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാല പാര്‍ക്കിംഗ് ഫീസ് മൂന്ന് റിയാലായി തുടരും.