സ്പാനിഷ് സൂപ്പര്‍ കപ്പിന് ജിദ്ദയൊരുങ്ങി; ആവേശത്തോടെ മലയാളികള്‍
അറുപതിനായിരം പേര്‍ക്കിരിക്കിക്കാവുന്ന സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നു
സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോളിന് സൌദിയിലെ ജിദ്ദയില്‍ ഇന്ന് തുടക്കമാകും. മത്സരത്തിന്റെ സെമി ഫൈനലില്‍ റയല്‍ മാഡ്രിഡ് ടീം വലന്‍സിയയെ നേരിടും. ബാഴ്സയും അത്‍റ്റികോയും തമ്മിലുള്ള മത്സരം നാളെയാണ് നടക്കുക. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
സൌദി സമയം രാത്രി പത്തിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം രാത്രി 12.30ന്) മത്സരങ്ങളെല്ലാം. ഇന്നാരംഭിക്കുന്ന മത്സരത്തിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ന് റയല്‍ വലന്‍സിയയെ നേരിടും.
കഴിഞ്ഞ സീസണിലെ സ്പാനിഷ് ലീഗിലേയും കോപ്പ ഡെല്‍ റേയിലേയും ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കാണ് സൌദിയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ഇതു പ്രകാരം ലാലിഗയിലും കോപ്പയിലും ബാഴ്സ ടീം വന്നു. ഇതോടെയാണ് മൂന്നാം സ്ഥാനക്കാരായ റയലിന് അവസരം ഒരുങ്ങിയത്.
മത്സരത്തിനായി ലയണല്‍ മെസ്സിയുള്‍പ്പെടെ താരങ്ങളെല്ലാം ജിദ്ദയിലെത്തിക്കഴിഞ്ഞു. ഞായറാഴ്ച രാത്രി സൌദി സമയം 9നാണ് ഫൈനല്‍. സ്പാനിഷ് സൂപ്പര്‍ കപ്പ് 13 തവണ ബാഴ്സയും 10 തവണ റയലും നേടിയിട്ടുണ്ട്. ഇതിനാല്‍ ഇവര്‍ രണ്ടു പേരും ഫൈനലിലെത്തിയാല്‍ എല്‍ക്ലാസിക്കോ കാണാന്‍ ജിദ്ദയിലെ മലയാളികള്‍ക്ക് അവസരമൊരുങ്ങും.