പൗരത്വ നിയമത്തിനെതിരെ മദീനയില്‍ ഇന്ത്യന്‍ സംഘടനകള്‍ ഒന്നിച്ചു
വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കാന്‍..
പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി മദീനയില്‍ മുഴുവന്‍ ഇന്ത്യന്‍ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ സംഗമം. അസീസിയ മദ്ഹല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനത്ത് നിന്നുള്ളവര്‍ പങ്കെടുത്തു. വിവിധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ അണി ചേര്‍ന്നു.
മദീനയില്‍ ആദ്യമായാണ് മുഴുവന്‍ ഇന്ത്യന്‍ സംഘടനകളും സംസ്ഥാനക്കാരും ഒന്നിക്കുന്ന ഇന്ത്യന്‍ പ്രതിഷേധ സംഗമം നടക്കുന്നത്. സര്‍വ്വകലാശാലകളില്‍ നിന്നുയര്‍ന്ന് വരുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ജനത മുന്നേറുന്ന കാഴ്ച ആശാവഹമാണെന്നും സമ്മേളനത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ദേശീയ ഗാനത്തോട് കൂടി ആരംഭിച്ച സംഗമത്തില്‍ നഫ്സല്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്തഫ വാക്കാലൂര്‍ വിഷയാവതരണം നടത്തി. ജാഫര്‍ എളമ്പിലാക്കോട് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദ് റിപ്പണ്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ മങ്കട, ഹമീദ്, ഗഫൂര്‍ പട്ടാമ്പി, എന്‍ വി മുഹമ്മദ് സലീം, ജുനൈദ്, മുഹ്യുദ്ദീന്‍ സഖാഫി, കബീര്‍ മാസ്റ്റര്‍, ഹിഫ്സുറഹ്മാന്‍ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു. വിദ്യാര്‍ഥി യുവജന കൂട്ടായ്മകളുടെ ഐക്യദാര്‍ഢ്യ കലാ പരിപാടികളും അരങ്ങേറി.