സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം

Update: 2020-01-23 20:23 GMT

സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം.സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസിന് സമാനമായ വൈറസാണിതെന്നും സ്ഥിരീകരണം. ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. അവിടെ കൊറോണ ബാധിച്ച് 17 പേർ ഇതിനോടകം മരണപ്പെടുകയും വിവിധ പ്രവശ്യകളിലായി 540 പേർക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൈനയിൽ നിന്നും നേരിട്ടോ, അല്ലാതെയോ രാജ്യത്തെത്തുന്ന മുഴുവൻ വിമാനയാത്രക്കാരേയും നിരീക്ഷിക്കുവാൻ മന്ത്രാലയം തീരുമാനിച്ചത്. ഇതിനായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പൊതു മാർക്കറ്റുകൾ, ചത്തതോ ജീവനുള്ളതോ ആയ മൃഗങ്ങളുമായുളള ഇടപെടെലുകൾ, മൃഗങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഉപയോഗം എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

Full View
Tags:    

Similar News