ട്രേഡ് അസോസിയേഷന് അംഗീകാരം നല്‍കി സൗദി തൊഴില്‍മന്ത്രാലയം

തൊഴില്‍ സാമൂഹ്യ വികസന വകുപ്പ് മന്ത്രിയ അഹമ്മദ് അല്‍റാജിയാണ് അംഗീകാരം നല്‍കിയത്

Update: 2020-01-25 20:57 GMT

സൗദിയില്‍ ട്രേഡ് അസോസിയേഷന് അംഗീകാരം നല്‍കി തൊഴില്‍ മന്ത്രാലയം. ആദ്യമായാണ് രാജ്യത്ത് ട്രേഡ് അസോസിയേഷന്‍ നിലവില്‍ വരുന്നത്. തൊഴില്‍ സാമൂഹ്യവികസന മന്ത്രിയാണ് അസോസിയേഷന് അംഗീകാരം നല്‍കിയത്.

ഇലക്ട്രോണിക് ട്രേഡ് ആന്റ് റീട്ടെയില്‍ അസോസിയേഷനാണ് രാജ്യത്ത് നിലവില്‍ വന്നത്. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള വ്യാപാര, നിക്ഷേപ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുക. രാജ്യത്തെ ആദ്യ സ്വകാര്യ കമ്മ്യൂണിറ്റി അസോസിയേഷനാണ് ഇലക്ട്രോണിക് ട്രേഡ് ആന്റ് റീട്ടെയില്‍ അസോസിയേഷന്‍.

തൊഴില്‍ സാമൂഹ്യ വികസന വകുപ്പ് മന്ത്രിയ അഹമ്മദ് അല്‍റാജിയാണ് അംഗീകാരം നല്‍കിയത്. ശാസ്ത്രീയ ചിന്തകള്‍ വികസിപ്പിക്കുക, ഇലക്ട്രോണിക് കൊമേഴ്‌സ് ആശയത്തെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക, വൈബ്‌സൈറ്റുകളുടെയും ഇലക്‌ട്രോണിക് പ്ലാറ്റ് ഫോമുകളുടെയും വികസനത്തിന് നേതൃത്വം നല്‍കുക.

ഇലക്ട്രോണിക് കൊമേഴ്‌സ് പരിശീലനത്തിന് സമുഹത്തെ സജ്ജരാക്കുക തുടങ്ങയവയാണ് അസോസിയേഷന്‍ ലക്ഷ്യമാക്കുന്നത്. അസോസിയേഷന്റെ ആസ്ഥാനം തലസ്ഥാന നഗരമായ റിയാദിലാണ് പ്രവര്‍ത്തിക്കുക.

Full View
Tags:    

Similar News