റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ വിരുന്നൊരുക്കി

Update: 2020-01-27 18:54 GMT

എഴുപത്തി ഒന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സൌദിയിൽ ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ വിരുന്നൊരുക്കി. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും സൗദി ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വിഭാഗം ഡയറക്ടർ ഹാനി കാഷിഫ് മുഖ്യാഥിതിയായിരുന്നു.

സൗദി അറേബ്യയുടേയും ഇന്ത്യയുടേയും ദേശീയഗാനങ്ങളുടെ പശ്ചാത്തല സംഗീതത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വിഭാഗം ഡയറക്ടർ ഹാനി കാഷിഫ് മുഖ്യാഥിതിയായിരുന്നു. വിവിധ രാജ്യങ്ങളിലെ കോൺസുൽ ജനറൽമാർ, നയതന്ത്ര പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സ്വദേശികളിൽ നിന്നും ഇന്ത്യൻ സമൂഹത്തിൽ നിന്നും ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. അറബിയിലും ഇംഗ്ലീഷിലുമായി കോൺസുൽ ജനറൽ നടത്തിയ റിപ്പബ്ലിക് ദിന സന്ദേശം പ്രത്യേകം ശ്രദ്ധേയമായി.

Advertising
Advertising

ഇന്ത്യയും സൗദിയുമായുള്ള ബന്ധത്തെക്കുറിച്ചും സൗദിയിലെ പടിഞ്ഞാറൻ മേഖലകളിലുള്ള 10 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിനായും രണ്ടു ലക്ഷം ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്കുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ചുമെല്ലാം കോൺസുൽ ജനറൽ തന്റെ സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു. തുടർന്ന് ജിദ്ദയിലെ മലയാളി വിദ്യാർഥിനികളുടെ കേരള നടനം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ പരിപാടികൾ അരങ്ങേറി. മേക്ക് ഇൻ ഇന്ത്യ, ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ദിന പരിപാടികൾ എന്നിവയുടെ വീഡിയോകളും ചടങ്ങിൽ പ്രദർശിപ്പിച്ചു.

Tags:    

Similar News