സൗദിയിൽ ഫാർമസി ജോലികൾ സ്വദേശിവത്കരിക്കുന്നു

20 ശതമാനം സ്വദേശിവത്ക്കരണമാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക

Update: 2020-02-03 23:09 GMT

സ്വകാര്യ മേഖലയിലെ ഫാർമസികളിലും അനുബന്ധ ജോലികളിലും സ്വദേശിവൽക്കരിക്കുന്നതിനുള്ള കരാറിന് തൊഴിൽ മന്ത്രി എൻജി. അഹ്‌മദ്‌ അൽ റാ ജഹി അംഗീകാരം നൽകി. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശിവകരണത്തിന്റെ ആദ്യ ഘട്ടം ജൂലൈ 22ന് പ്രാബല്യത്തിൽ വരും. 20 ശതമാനം സ്വദേശിവത്ക്കരണമാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.

ഒരു വർഷത്തിന് ശേഷം പ്രാബല്യത്തിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 30 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കും. അഞ്ച് വിദേശികളിൽ കൂടുതലുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കേണ്ടത്. 40,000 സ്വദേശി യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇതിലൂടെ സാധിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അതേസമയം സൗദി ഫുഡ്‌സ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റി നേരത്തെ സ്വദേശിവത്ക്കരണം പ്രഖ്യാപിച്ച ചില തൊഴിലുകൾ തൊഴിൽ മന്ത്രാലയത്തിൻറെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Full View

ഫാർമസ്യൂട്ടിക്കൽസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, മരുന്ന് ഏജൻസികൾ, വിതരണക്കാർ, ഫാക്ടറികൾ എന്നീ ജോലികളിലെ സ്വദേശിവത്ക്കരണത്തിന് ഫുഡ്‌സ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റി മേൽനോട്ടം വഹിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News