11,000 ഉദ്യോഗസ്ഥരുമായി സൗദിയിൽ സെൻസസിന് തുടക്കമായി
സെന്‍സസിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് പതിനെട്ട് മുതലാണ് ആരംഭിക്കുക. ഏപ്രില്‍ ആറ് വരെ ഇത് നീണ്ട് നില്‍ക്കും. ഈ ഘട്ടത്തില്‍ 60,000 ഉദ്യോഗസ്ഥരെ വിവര ശേഖരണത്തിനായി നിയോഗിക്കും.
സൗദിയില്‍ 2020-ലെ സെന്‍സസ് നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ കെട്ടിടങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുക. ഇതിനായി 11,000 സെന്‍സസ് ഉദ്യോഗസ്ഥരെ നിയമിച്ച് വിവര ശേഖരണത്തിന് തുടക്കം കുറിച്ചു.
സെന്‍സസ് നടപടികള്‍ക്ക് തുടക്കമായിസൗദി സെന്‍സസിന്റെ ആദ്യം ഘട്ടം ആരംഭിച്ചു.ഏപ്രില്‍ ആറ് വരെ സെന്‍സസ് നീളും. ജനറല്‍ അതോറി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് സെ്ന്‍സസ് നടപടികള്‍ക്ക് രാജ്യത്ത് തുടക്കം കുറിച്ചത്. സെന്‍സസിന്റെ ആദ്യ ഘടത്തില്‍ രാജ്യത്തെ കെട്ടിടങ്ങളുടെ വിവര ശേഖരണവും കെട്ടിട നമ്പര്‍ പുതുക്കലുമാണ് നടക്കുക. ഇതിനായി പതിനൊന്നായിരം ഫീല്‍ഡ് ഓഫീസര്‍ മാരെ നിശ്ചയിച്ചതായി അതോറിറ്റി വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ആദ്യ ഘട്ടം മാര്‍ച്ച് ആറ് വരെ നീണ്ട് നില്‍ക്കും.
ये à¤à¥€ पà¥�ें- ഒമാനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ ഇനി കെട്ടിട വാടക കരാര്‍കൂടി സമര്‍പ്പിക്കണം
സൗദി ജനസംഖ്യാ കണക്കെടുപ്പിന്റെ അഞ്ചാം പതിപ്പിനാണ് ഇതോടെ തുടക്കമായത്. സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി ശേഖരിക്കുന്ന കെട്ടിട വിവരങ്ങള്‍ സൗദി പോസ്റ്റിനും ലഭ്യമാക്കും. ശേഷം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സൗദി പോസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക. സെന്‍സസിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് പതിനെട്ട് മുതലാണ് ആരംഭിക്കുക. ഏപ്രില്‍ ആറ് വരെ ഇത് നീണ്ട് നില്‍ക്കും. ഈ ഘട്ടത്തില്‍ 60,000 ഉദ്യോഗസ്ഥരെ വിവര ശേഖരണത്തിനായി നിയോഗിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പും പൗരന്‍മാരുടെ ജീവിത നിലവാരം വിലയിരുത്തുന്നതിനും ആവശ്യമായ വിവരണ ശേഖരണം നടക്കുക.
പുതിയ സെന്‍സസ് വഴി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രാജ്യം നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 കൈവരിക്കുന്നതിനാവശ്യമായ തുടര്‍ വികസന പദ്ധതികളും പഠനങ്ങളും നടക്കുക.