ഒ.ഐ.സിയുടെ വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി വിദേശ കാര്യമന്ത്രിമാരുടെ യോഗം ചേര്‍ന്നു
നൈജീരിയയിലാണ് ഇത്തവണ ഒ.ഐ.സി സമ്മേളനം നടക്കുന്നത്
ഇസ്‍ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ സമ്മേളനത്തിന് മുന്നോടിയായി വിദേശ കാര്യമന്ത്രിമാരുടെ യോഗം സൗദിയിലെ ജിദ്ദയില്‍ പുരോഗമിക്കുന്നു. ഇസ്‍ലാമിക രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ സമ്മേളനത്തിന് മുന്നോടിയായി ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്‍റെ ലക്ഷ്യം. നൈജീരിയയിലാണ് ഇത്തവണ ഒ.ഐ.സി സമ്മേളനം നടക്കുന്നത്.
സ്ലഗ്
ജിദ്ദയില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം
മുസ്ലിംകള്‍ അനുഭവിക്കുന്ന പ്രതിസന്ധി ചര്‍ച്ചയാകും
വി.ഒ
ഓര്‍ഗനൈസേഷന് ഓഫ് ഇസ്ലാമിക കോഓപ്പറേഷന്‍ ആസ്ഥാനമായ ജിദ്ദയിലാണ് അംഗ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ യോഗം പുരോഗമിക്കുന്നത്.
ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഏകീകൃതമായ ശബ്ദമാണ്ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനെന്ന്, സംഘടനയുടെ സെക്രട്ടറി ജനറല്‍ ജനറൽ ഡോ. യൂസുഫ് ബിൻ അഹമ്മദ് അൽഉതൈമീൻ അധ്യക്ഷ പ്രഭാഷണത്തില്‍ പറഞ്ഞു. നാല്‍പത്തിയേഴാമത് സമ്മേളമാണ് വരാനിരിക്കുന്നത്. സമ്മർദങ്ങളും വെല്ലുവിളികളും ഉണ്ടായിട്ടും സംഘടന മുസ്ലിം ലോകത്തിന്റെ കൂട്ടായ ശബ്ദമായി നിലനില്‍ക്കുന്നതായും വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തില്‍ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഫലസ്തീനിന്രെ അവകാശങ്ങള്‍ സംരക്ഷിക്കിന്നതിന് സംഘടന നിലകൊള്ളും. സിറിയ,യമൻ, ലിബിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണ്. നാളെയാണ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം അവസാനിക്കുക. ഈ വര്‍ഷത്തെ ഒഐസി സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് നൈജീരിയയാണ്.