റിയാദ് മെട്രോ ട്രെയിനുകളുടെ ആദ്യ സര്‍വീസുകള്‍ ജൂണില്‍
സൗദി തലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന റിയാദ് മെട്രോ ട്രെയിനുകളുടെ ആദ്യ സര്‍വീസുകള്‍ ജൂണില്‍ നടക്കും.
സൗദി തലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന റിയാദ് മെട്രോ ട്രെയിനുകളുടെ ആദ്യ സര്‍വീസുകള്‍ ജൂണില്‍ നടക്കും. ഡിസംബറില്‍ സര്‍വീസുകള്‍ പൂര്‍ണമായി തുടങ്ങാനാണ് പദ്ധതി. റിയാദ് മെട്രോയുടെ എണ്‍പത്തിയഞ്ച് ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ആറ് ലൈനുകളുള്ള മെട്രോയില്‍ ഡിസംബറോടെയാണ് പൂര്‍ണ സര്‍വീസ് തുടങ്ങുക. ഇത് മുന്നില്‍ കണ്ടാണ് റിയാദ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനം.
176 കി.മീ ദൈര്‍ഘ്യത്തില്‍ ലോകത്തിലെ നീളം കൂടിയ മെട്രോ ലൈനില്‍ പെടും റിയാദ് മെട്രോ. സര്‍വീസിന്‍റെ ആദ്യ ഘട്ടം ജൂണില്‍ തുടങ്ങാനാണ് പദ്ധതി. പൂര്‍ണമായ സര്‍വീസുകള്‍ ഡിസംബര്‍ അവസാനത്തിലോ അടുത്ത വര്‍ഷം ആദ്യത്തിലോ തുടങ്ങും. 80 സ്റ്റേഷനുകളാണ് മെട്രോക്കായി സജ്ജീകരിച്ചത്. രണ്ടോ നാലോ ബോഗികളാകും ഒരു ട്രെയിനില്‍. 586 ബോഗികള്‍ ഇതിനായി എത്തിക്കഴിഞ്ഞു.
അതിവേഗത്തില്‍ മാറിക്കയറാവുന്ന മെട്രോയില്‍ 36 കിലോമീറ്റര്‍ തുരങ്കമാണ്. എല്ലാം പൂര്‍ത്തിയായി. ബാക്കിയുള്ളത് സ്റ്റേഷനുകളുടെ പുറം മോടി പൂര്‍ത്തിയാക്കലും വൈദ്യുതീകരണവും. അടുത്ത വര്‍ഷത്തോടെ ഭാഗികമായും 2021ല്‍ പൂര്‍ണമായും ഓടിത്തുടങ്ങും മെട്രോ.