സൗദിയില്‍ വാട്ട്സ് അപ്പ് കാള്‍ സേവനം ഉടന്‍‌ നടപ്പിലാക്കും

സുരക്ഷാ വിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് നേരത്തെ സൌദിയില്‍ വാട്ട്സ് അപ്പ് കോളുകള്‍ നിരോധിച്ചത്

Update: 2020-02-18 18:23 GMT

സൌദിയില്‍ വാട്ട്സ് അപ്പ് കാള്‍ സേവനം ഉടന്‍‌ നടപ്പിലാക്കുമെന്ന് സൌദി കമ്യൂണിക്കേഷന്‍ അതോറിറ്റി. ഈ സേവനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. സൌദിയില്‍‌ ഇന്റര്‍നെറ്റിന്‍റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി വക്താവ് അറിയിച്ചു.

സുരക്ഷാ വിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് നേരത്തെ സൌദിയില്‍ വാട്ട്സ് അപ്പ് കോളുകള്‍ നിരോധിച്ചത്. എന്നാല്‍ ഐഎംഒ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വഴി സൌദിയില്‍ ഓണ്‍ലൈന്‍ കാളുകള്‍ ലഭ്യമാവുകയും ചെയ്തു. വാട്ട്സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നാണ് സൌദി കമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്. ഇതെന്താണെന്ന് അതോറിറ്റി വ്യക്തമാക്കിയില്ല. എന്നാല്‍ ഉടന്‍ പൂര്‍‌ത്തീകരിക്കുമെന്നും ഇതോടെ വാട്ട്സ് അപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍‌ ഡയറക്ടര്‍ അലി അല്‍ മുതൈരി അറിയിച്ചു. സൌദി പ്രാദേശിക ചാനല്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.

Full View
Tags:    

Similar News