സൗദി ടെലികോം കമ്പനിയുടെ പുതിയ ലോഗോ വിവാദത്തില്‍
സൗദി ടെലികോം കമ്പനിയുടെ പുതിയ ലോഗോ വിവാദത്തില്‍. തങ്ങളുടെ ലോഗോക്ക് സമാനമാണ് പുതിയ ലോഗോ എന്ന് അമേരിക്കന്‍ കമ്പനിയായ സി.ടി.എസ് കോർപ്പറേഷൻ അവകാശപ്പെട്ടു. എന്നാല്‍ പുതിയ ലോഗോയുടെ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം തങ്ങള്‍ക്കുണ്ടെന്ന് എസ്.ടി.സി വ്യക്തമാക്കി.
തങ്ങൾക്കാണ് പുതിയ ലോഗോയുടെ ഉടമസ്ഥാവകാശം എന്നും ഇത് സൗദിയിലും മറ്റ് രാജ്യങ്ങളിലും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതാണെന്നും സൗദി ടെലികോം കമ്പനി അറിയിച്ചു. പുതിയ വ്യാപാര മുദ്രയും ലോഗോയും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഒരു സ്ഥാപനം എസ്.ടി.സിയെ സമീപിച്ചിരുന്നു. അവരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്, ഇത് എസ്.ടി.സി യെ ബ്ലാക്ക് മെയില്‍ ചെയ്ത് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുവാനുള്ള തന്ത്രമാണെന്ന് മനസ്ലിലായതായി എസ്.ടി.സി വ്യക്തമാക്കി.
കൂടാതെ ഗ്രൂപ്പിന്റേയും ഷെയര്‍ ഉടമകളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും എസ്.ടി.സി അറിയിച്ചു. ഇതിന്റെ നിയമ സാധുതയെ കുറിച്ച് തങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ടെന്നും, പുതിയ ലോഗോ പൂര്‍ണ്ണമായും തങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്നും, എസ്.ടി.സി കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഡിസംബർ 19ന് എസ്.ടി.സി പുറത്തിറക്കിയ പുതിയ ലോഗോ തങ്ങളുടെ ലോഗോക്ക് സമാനമാണെന്നാണ് അമേരിക്കന്‍ കമ്പനിയായ സി.ടി.എസ് കോർപ്പറേഷൻ്റെ അവകാശ വാദം.