സൗദിയുടെ താൽക്കാലിക നിയന്ത്രണമറിയാതെ കരിപ്പൂരിലെത്തി മടങ്ങിയത് നിരവധിപേര്‍  

ബോർഡിംഗ് പാസ് ലഭിച്ച് വിമാനത്തിൽ കയറിയ തീർഥാടകരെ ഉൾപ്പടെ പിന്നീട് തിരിച്ചിറക്കി. 167 യാത്രക്കാരാണ് സ്വകാര്യ ട്രാവൽ ഏജൻസികൾ വഴി ഇന്ന് കരിപ്പൂരില്‍ നിന്ന് ഉംറ തീർത്ഥാടനത്തിന് പുറപ്പെടേണ്ടിയിരുന്നത്

Update: 2020-02-27 20:01 GMT

കൊറോണ വൈറസ് പടരുന്ന പാശ്ചാത്തലത്തിൽ ഉംറ തീര്‍ത്ഥാടനത്തിന് സൗദി താൽക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയതറിയാതെ നിരവധി തീർത്ഥാടകരാണ് കരിപ്പൂരിൽ എത്തിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന 2 വിമാനങ്ങളിൽ നിന്നായി തീർത്ഥാടകർ മടങ്ങി. ബോർഡിംഗ് പാസ് ലഭിച്ച് വിമാനത്തിൽ കയറിയ തീർഥാടകരെ ഉൾപ്പടെ പിന്നീട് തിരിച്ചിറക്കി. 167 യാത്രക്കാരാണ് സ്വകാര്യ ട്രാവൽ ഏജൻസികൾ വഴി ഇന്ന് കരിപ്പൂരില്‍ നിന്ന് ഉംറ തീർത്ഥാടനത്തിന് പുറപ്പെടേണ്ടിയിരുന്നത്.

എമിഗ്രേഷൻ നടപടികൾ ഉൾപ്പടെ പൂർത്തിയാക്കി ബോർഡിംഗ് പാസ് ലഭിച്ചവരും, വിമാനത്തിൽ കയറിയവരെയും അനുമതിയില്ലെന്ന കാരണത്താൽ തിരിച്ചിറക്കി. രാവിലെ സ്പൈസ് ജെറ്റ് വിമാനത്തിൽ പോകേണ്ട യാത്രക്കാരെയാണ് ആദ്യം മടക്കിയത്. 11.30 ന് തീർത്ഥാടകരുമായി പോകേണ്ടിയിരുന്ന സൗദി എയർലൈൻസിനും അനുമതിയില്ലെന്ന വിവരം ലഭിച്ചതോടെ ഉംറക്ക് ഇഹ്റാം കെട്ടി വന്ന തീർത്ഥാടകരുൾപ്പടെ നിരാശരായി. എമിഗ്രേഷൻ മന്ത്രാലയം സൗദി വിദേശകാര്യമന്ത്രാലയത്തിൽ നിന്നുള്ള വിവരം കൃത്യമായറിയിച്ചില്ലെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ പറയുന്നു. തീർഥാടകരുടെ തുക മടക്കി നൽകുന്നത് സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്.

Full View
Tags:    

Similar News