സൗദിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു

രാജ്യത്തെ ബിനാമി ബിസിനസുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും

Update: 2020-02-28 01:32 GMT

സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളിലും, ലോണ്ടറികളിലും, ബ്യൂട്ടി പാര്‍ലറുകളിലും ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ ബിനാമി ബിസിനസുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളും, ലോണ്ടറികളും, സ്ത്രീകള്‍ക്കുള്ള ബ്യൂട്ടി പാര്‍ലറുകളും ഇനി ഡിജിറ്റലാകും. ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ പണമടക്കല്‍ സംവിധാനം നിര്‍ബന്ധമാക്കി. ഏപ്രില്‍ മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ബിനാമി തടയുന്നതിന്‍റെയും പണമിടപാട് സുതാര്യമാക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ നടപടി.

Advertising
Advertising

വിവിധ ഘട്ടങ്ങളിലായാണ് ഓണ്‍ലൈന്‍ പണമടക്കല്‍ സംവിധാനം നിര്‍ബന്ധമാക്കുന്ന നടപടി പൂര്‍ത്തീകരിക്കുന്നത്. ബിനാമി തടയാനുള്ള ദേശീയ പരിപാടിയുടെ മൂന്നാം ഘട്ടത്തിലാണ് ബാര്‍ബര്‍ ഷാപ്പുകള്‍, ലോണ്ടറികള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ പണമടക്കല്‍ സംവിധാനം നിര്‍ബന്ധമാക്കുന്നത്. പണമിടപാട് പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണമെന്ന ഉദ്ദേശത്തോടെ രാജ്യത്തെ ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യക്തികള്‍ നടത്തുന്ന പണമിടപാട് കൂടി ഓണ്‍ലൈന്‍ വഴിയാക്കണമെന്നാണ് ബിനാമി തടയാനുള്ള ദേശീയ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. പുതുതായി നിയമം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കുന്നതിനാണ് ഏപ്രില്‍ വരെ സാവകാശം അനുവദിച്ചുട്ടുള്ളത്.

Full View
Tags:    

Similar News